ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷപ കേസ് ഒത്തുതീർപ്പിലേക്ക്; നടി പരാതി പിൻവലിക്കും 

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നു.  ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി നടി വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെ എറണാകുളം സെഷൻസ് കോടതിയിൽ തുടരുന്ന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്ന് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

Advertisements

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുമെന്നും തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നടി നേരത്തേ വ്യക്തമാക്കിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിന്റെ തുടർച്ചയായാണ് പരാതി പിൻവലിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചത്.

Hot Topics

Related Articles