കാഞ്ഞിരപ്പള്ളി രൂപതയിലെ  വൈദികനായ ഫാ. എബ്രാഹം പറമ്പിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ  വൈദികനായ ഫാ. എബ്രാഹം പറമ്പിൽ (75) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 25
തിങ്കളാഴ്ച രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി ടിബി റോഡിലുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് ഒന്പതിന് സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി ഇടവക പറമ്പിൽ പരേതരായ ഇട്ടിയവിര – അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1974 ഡിസംബർ 30ന് പൗരോഹിത്വം സ്വീകരിച്ചു.

Advertisements

നെടുങ്കുന്നം ഫൊറോന പള്ളിയിൽ അസിസ്റ്റന്‍റ് വികാരി,  മാർ ജോസഫ് പവ്വത്തിലിന്‍റെ സെക്രട്ടറി, രൂപത ലിറ്റർജിക്കൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ, പീരുമേട് ഡയർ ഡയറക്ടർ, ചിന്നാർ, പീരുമേട്, പത്തനംതിട്ട, മൈലപ്ര, വെളിച്ചിയാനി ഇടവകളിൽ വികാരി, മേരിമാത മൈനർ സെമിനാരി അധ്യാപകൻ തുടങ്ങിയ ശുശ്രൂഷകൾ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹോദരങ്ങൾ:  മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യമ്മ ആശാരിയത്ത് (പത്തനംതിട്ട), അന്നമ്മ മണത്തറ (പുളിങ്കുന്ന്), മറിയമ്മ ഏറമ്പടം (മുട്ടം), ലിസമ്മ വെട്ടിക്കുഴ (കോതമംഗലം), റോസമ്മ വെട്ടിക്കുഴ (കോതമംഗലം), ലൂസി രാമപുരം (പാല), അച്ചാമ്മ കൈതപറമ്പിൽ (വെളിയനാട്), കൊച്ചുറാണി മണത്തറ (പുളങ്കുന്ന്), പരേതരായ ജോസഫ് ( കുഞ്ഞ്), ബേബിച്ചൻ, അമ്മിണിക്കുട്ടി  ഞാവള്ളിൽ (കരൂർ), തൊമ്മച്ചൻ.

Hot Topics

Related Articles