തിരുവനന്തപുരം: ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വികസിപ്പിച്ച സാങ്കേതികവിദ്യാധിഷ്ഠിത ഉപകരണങ്ങളുടെ പ്രദര്‍ശനത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) ഡെമോ ഡേ സംഘടിപ്പിക്കുന്നു.
Advertisements
ഏപ്രില്‍ 29 വെള്ളിയാഴ്ച 10.30 ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ ബയോമെഡിക്കല്‍ – ബയോളജിക്സ്- ബയോമെറ്റീരിയല്‍സ് വിഭാഗങ്ങളിലെ ആറ് ഉപകരണങ്ങള്‍ അവതരിപ്പിക്കും. ബന്ധപ്പെട്ടവര്‍ ഇതിനെക്കുറിച്ചുള്ള വിവരണം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദര്‍ശനം കാണുന്നതിനും സംവദിക്കുന്നതിനും https://rinkdemo.startupmission.in എന്ന ലിങ്ക് സന്ദര്‍ശിക്കുക.