വി.ബാലചന്ദ്രൻ പുരസ്കാരം പി മധുവിന്

കാഞ്ഞിരപ്പള്ളി : കവിയും വാഗ്മിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള വി.ബാലചന്ദ്രൻ പുരസ്കാരം  പി.മധുവിന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മെയ് 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ദേശീയവായനശാലാ ഹാളിൽ നടക്കുന്ന വി ബാലന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സമ്മാനിക്കും.

Advertisements

ഡോ. അജയ് ശേഖർ അനുസ്മരണ പ്രഭാഷണം നടത്തും.  BEFI കേരള ജോയിന്റ് സെക്രട്ടറി കെ.പി. ഷാ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  ടി പി രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിക്കും. കവിയും സാംസ്കാരിക പ്രവർത്തകനുമായ പി മധു പൊൻകുന്നം സ്വദേശിയാണ്. തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലകളിൽ ഒന്നായ പൊൻകുന്നം ജനകീയ വായനശാല സ്ഥാപിക്കുന്നതിന് മുൻ കൈ എടുത്തു. കവിവഴി, ഓർമ്മക്കുന്ന്, അമ്പ്, സ്വപ്നപ്പൂ, അമ്മച്ചിപ്പാട്ടുകൾ, പുലിവേഷം, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിമ അവാർഡ്, പൂന്താനം അവാർഡ്, കെ.എസ്.കെ തളിക്കുളം അവാർഡ്, വെണ്മണി പുരസ്കാരം, മഹാകവി വെണ്ണിക്കുളം അവാർഡ്, മൂലൂർ അവാർഡ് , ഒറ്റക്കവിതയ്ക്ക് ദില്ലി ഗായത്രി എന്ന സംഘടനയുടെ സമ്മാനം ബാലസാഹിത്യത്തിന് ആശ്രയ അവാർഡ് ഏറ്റുമാനൂർ കാവ്യ വേദിയുടെ പുരസ്കാരം ഗാനരചനയ്ക്ക് അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് ടി.വി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ എ ആർ മീന
മകൾ അവനി എം.
ഗ്രന്ഥശാലാ പ്രവർത്തകനും
സാമൂഹ്യ പ്രവർത്തകനുമായിരുന്ന
മകൻ അഭയൻ ഇരുപത്തിരണ്ടാം വയസ്സിൽ അന്തരിച്ചു.

Hot Topics

Related Articles