തിരുവല്ല: പന്തളത്ത് അജ്ഞാത മൃതദേഹം കണ്ടത്തിയ സംഭവത്തിൽ ദൂരൂഹത. പന്തളം മുളമ്പുഴ വലിയ തറയിൽ മൊട്ട വർഗീസ് എന്ന് വിളിക്കുന്ന വർഗീസ് ഫിലിപ്പാണ് (42) മരിച്ചത്. മൃതദ്ദേഹത്തിൽ സംഘർഷത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നു. മരണപ്പെട്ട വർഗ്ഗീസ് ഫിലിപ്പ് നിരവധി കേസുകളിലെ പ്രതിയാണ്. ശനിയാഴ്ച രാവിലെ 7 മണിക്കാണ് പന്തളം കുന്നിക്കുഴി ജംഗ്ഷന് സമീപം വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം രാത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ വർഗീസിന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഒരു സംഘം അക്രമികൾ വർഗീസിനെയും സഹോദരനെയും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്, രാത്രിയിൽ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ വർഗീസ് സ്ഥലത്ത് എത്തിയപ്പോൾ ഗുണ്ടാ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.
ഈ ആക്രമണത്തിലാണ് വർഗീസ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. അക്രമികൾക്കായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് സംഘം തിരിച്ചറിഞ്ഞതായാണ് സൂചന ലഭിച്ചിരിക്കുന്നത്.