കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവിനെതിരെ ബലാത്സംഗ പരാതി : പൊലീസ് കേസേടുത്തു

ന്യൂഡല്‍ഹി: എഴുത്തുകാരന്‍ നീലോത്പല്‍ മൃണാളിനെതിരെ ലൈംഗിക പീഡനക്കേസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി തിമാര്‍പൂര്‍ പൊലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി നീലോത്പല്‍ കഴിഞ്ഞ 10 വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. യുപിയിലെ ഗോരഖ്പൂര്‍ സ്വദേശിനിയായ 32 കാരിയാണ് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Advertisements

യുപിഎസ് സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി കഴിഞ്ഞ പത്തു വര്‍ഷമായി ഡല്‍ഹി മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് പരാതിക്കാരി. ഫെയ്‌സ്ബുക്കിലൂടെയാണ് നീലോത്പലിനെ പരിചയപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് സൗഹൃദം ശക്തമാകുകയും, അതു മുതലെടുത്ത് നീലോത്പല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്തതായും, അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles