ഹരിപ്പാട്ടേ ഷവർമ്മ ഡോണറിൽ വൃത്തിഹീനമായ അന്തരീക്ഷം : രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് : ഷവർമ്മ ഡോണർ പൂട്ടിച്ചു

ഹരിപ്പാട്: കാസർകോട് ഷവർമ്മ കഴിച്ച് യുവതി മരിച്ചതിന് പിന്നാലെ നഗരത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഒരു ഹോട്ടൽ അടപ്പിക്കുകയും രണ്ട് ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷന് വടക്കുവശം ഉള്ള ഷവർമ ഡോണർ എന്ന സ്ഥാപനമാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിനാണ് നടപടി. സായാസ് കിച്ചൺ എന്ന ഹോട്ടലിൽ വൃത്തിഹീനമായ 8 കിലോ കോഴിയിറച്ചി കണ്ടെത്തി. ഇറച്ചി നശിപ്പിച്ച ശേഷം അധികൃതർ ഹോട്ടലിന് നോട്ടീസ് നൽകി. നഗരത്തിലെ ബേക്ക് ഹൗസ് എന്ന സ്ഥാപനത്തിനും ഭക്ഷ്യസുരക്ഷ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്.

Advertisements

ഹരിപ്പാട് ആകെ അഞ്ച് സ്ഥാപനങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധന നടത്തിയ സ്‌ക്വാഡിൽ ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ പരിശോധനയിൽ നടപടി നേരിട്ട ഹോട്ടലുകളുടെ പേര് മാധ്യമങ്ങളിൽ വരാത്തതിന്റെ പേരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും നാട്ടുകാർ രംഗത്തുവന്നു. ഹോട്ടലുകൾക്കെതിരെ നടപടിയെടുത്ത വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ അവയുടെ പേര് നൽകിയിരുന്നില്ല. ഇതോടെ ഒരു വിഭാഗം ആളുകൾ ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ രംഗത്തുവരികയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരുന്നു. ഹരിപ്പാട് നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥക്കെതിരെയും പ്രതിഷേധം ഉയർന്നത്തോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും പോലീസിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്ത യോഗം വിളിച്ചു. ഹരിപ്പാട് നഗരസഭാ പരിധിയിൽ വ്യാപകമായ റെയ്ഡ് നടത്താനാണ് യോഗ തീരുമാനം.

Hot Topics

Related Articles