ഭാരം കുറയ്ക്കണോ..? അരിയ്ക്കു പകരം ഈ ആഹാരങ്ങൾ ശീലമാക്കൂ; നിങ്ങളുടെ ഭാരം അതിവേഗം കുറയും

കൊച്ചി: കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും അരി വിഭവങ്ങൾ അത്ര നല്ലതല്ല. എന്നാൽ, അരിയ്ക്ക് പകരമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആരോഗ്യപ്രദമായ ഏതാനും വിഭവങ്ങൾ പരിചയപ്പെടാം.

Advertisements

ക്വിനോവ
ചോറിന് പകരമായി തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച ഒന്നാണ് ക്വിനോവ. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഒൻപത് പ്രധാനപ്പെട്ട അമിനോ ആസിഡുകൾ ക്വിനോവയിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വെജിറ്റേറിയൻ, വീഗൻ ഡയറ്റുകൾ പിന്തുടരുന്നവർക്കും ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. മാത്രമല്ല, ക്വിനോവയിൽ ഗ്ലൂട്ടൺ തീരെ അടങ്ങിയിട്ടുമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോതമ്പ് നുറുക്ക്
ചോറിന് പകരം ഉപയോഗിക്കാവുന്ന മറ്റൊന്നാണ് ഗോതമ്ബ് നുറുക്ക്. ഖിചഡി, ഉപ്പുമാവ് എന്നിവയെല്ലാം ഗോതമ്ബു നുറുക്ക് കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങളാണ്. കലോറി കുറവാണെന്നതിനു പുറമെ, മഗ്നീഷ്യം, മാംഗനീസ്, ഫോളേറ്റ്, അയൺ, വിറ്റാമിൻ ബി6, ഫൈബർ എന്നിവയെല്ലാം ഗോതമ്ബ് നുറുക്കിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

റൈസ്ഡ് കോളിഫ്‌ളവർ
ചോറിന് സമാനമായ രുചിയും ഘടനയുമാണ് റൈസ്ഡ് കോളിഫ്‌ളവറിന് ഉള്ളത്. കറികൾക്കൊപ്പം ഇത് സാധാരണ ചോറ് കഴിക്കുന്നത്‌പോലെ കഴിക്കാം. ഒരു കപ്പ് സാധാരണ ചോറിൽ 100 കലോറി അടങ്ങിയിരിക്കുമ്‌ബോൾ റൈസ്ഡ് കോളിഫ്‌ളവറിൽ 13 കലോറി മാത്രമാണ് ഉള്ളത്.

ബാർലി
സാധാരണ ചോറിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ബാർലി. നിയാസിൻ, സെലേനിയം, സിങ്ക് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് ബാർലി. കൂടാതെ, ചോറുമായി താരതമ്യം ചെയ്യുമ്പോൾ പ്രോട്ടീനും ഫൈബറും ബാർലിയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു.

റാഗി/മുത്താറി
പ്രോട്ടീൻ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന റാഗിയിൽ ശരീരത്തിലെ നീർക്കെട്ടുകൾ സുഖമാക്കുന്ന പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

Hot Topics

Related Articles