അടൂർ : എംസി റോഡിൽ അടൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തെതുടർന്ന് ബസ്സിന്റെ ഡ്രൈവറും യാത്രക്കാരിയും ബസിനുളളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് തുടരുകയാണ്: അടൂർ വടക്കേടത്ത് കാവിന് സമീപം വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം.
തൊടുപുഴ വഴി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. വാഴക്കുലയുമായിപോയ ലോറിയുടെ ഒരു വശത്താണ് ബസ്സ് വന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിനെ മുൻഭാഗം പൂർണമായി തകരുകയും ഡ്രൈവറും യാത്രക്കാരിയും ബസ്സിനുള്ളിൽ കുടുങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഡ്രൈവറെയും ക്യാബിനിൽ കുടുങ്ങിയ ഈ പെൺകുട്ടിയും പുറത്തെത്തിക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെതുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.