റെയിൽവേ ട്രാക്കിൽ നിന്ന് സെൽഫി : പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് : റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. നഫാത്ത് പത്താംക്ലാസ് വിദ്യാർഥിനിയാണ്.
ഫറോക്ക് റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ് ഇഷാമിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. റെയിൽവേ പാളത്തിൽനിന്ന് സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ- മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയത്.

Advertisements

Hot Topics

Related Articles