പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം

കവിയൂർ: സാധാരണക്കാരന്റെ കഞ്ഞി കുടി മുട്ടിക്കുന്ന പാചകവാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാട്ടിൽ, ഭാരവാഹികളായ അശോക് കുമാർ, ബെന്റിബാബു, റോഷൻ വർഗീസ്, റുബൻ ജേക്കബ്, ഗോഡ്ലിൻ, ഷൈജു ദാസ്, രാജൻ എം കെ, ലിജോ ചാക്കോ, വിനു ജേക്കബ്, മനോജ് ചെറിയാൻ, രാജു പി പി തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles