കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: വൈറലായി സ്ഥാനാർത്ഥികളുടെ ചാമ്പിക്കോ വീഡിയോ

കോട്ടയം: മർച്ചന്റ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ പോരാട്ടത്തിൽ വാശി മുഴുവൻ വെളിവാക്കി പ്രചാരണത്തിന് ചാമ്പിക്കോ വീഡിയോയുമായി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായാണ് തിങ്കളാഴ്ച വൈകിട്ട് മർച്ചന്റ്്‌സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ചാമ്പിക്കോ വീഡിയോ എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഘട്ടങ്ങളെല്ലാം പൂർത്തിയായി ഇനി വിധിയെഴുത്ത് മാത്രമാണ് ബാക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വിജയം ഉറപ്പിച്ച ചാമ്പിക്കോ വീഡിയോയുമായി സ്ഥാനാർത്ഥികൾ രംഗത്ത് എത്തിയത്.

Advertisements

കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിനോടും പൊതുയോഗത്തിനുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് കഴിഞ്ഞിരിക്കുന്നത്. ഹാജി എം.കെ ഖാദർ, ടി.ഡി ജോസഫ്, എ.കെ എൻ പണിക്കർ എന്നിവരാണ് ഔദ്യോഗിക പാനലിനു നേതൃത്വം നൽകുന്നത്. കോട്ടയം നഗരത്തെ ആവേശത്തിലാഴ്ത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയം നഗരത്തിൽ നടന്നിരുന്നത്. ഈ ആവേശക്കൊട്ടിന്റെ തിരശീലയാണ് ഇന്നലെ വീണത്.

Hot Topics

Related Articles