വ്യാജ പ്രസ് സ്റ്റിക്കറുമായി സാമൂഹ്യ മാധ്യമങ്ങളിൽ കള്ളം മാത്രം പ്രചരിപ്പിക്കുന്നവർ വിലസുന്നു; കൃഷി വകുപ്പ് ഉദ്യോഗസ്ഥരായും പൊലീസുകാരായും തട്ടിപ്പ് സംഘം സജീവം; മുണ്ടക്കയത്ത് തട്ടിപ്പു സംഘം സജീവമായി വിലസുന്നു

മുണ്ടക്കയം. ബഹുഭൂരിപക്ഷവും സാധാരണക്കാരും കർഷകരും താമസിക്കുന്ന മലയോര മേഖലയിൽ വ്യാജൻമാർ വിലസുകയാണ്. സാധാരണ ജനങ്ങളെ കബളിക്കാൻ ഏതു വേഷവും ഇത്തരക്കാർ കെട്ടും. കൃഷി വകുപ്പുദ്യോഗസ്ഥരായും ഭവന നിർമ്മാണ ഓഫീസ് ജീവനക്കാരായും പൊലീസായും മാദ്ധ്യമ പ്രവർത്തകരായും ഇവർ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആളുകളുടെ ആവശ്യം രഹസ്യമായി അന്വേഷിച്ചറിയുന്ന ഇക്കൂട്ടർ സഹായവാഗ്ദാനവുമായി അടുത്തു കൂടിയാണ് കബളിപ്പിച്ചു മുങ്ങുന്നത്. ഭവനരഹിതരും സാമ്ബത്തികമായി പിന്നാക്കം നിൽക്കുന്നവരുമായവരെ കണ്ടെത്തി സർക്കാരിൽ നിന്ന് വീട് അനുവദിപ്പിക്കാമെന്ന് പറഞ്ഞാണ് പ്രധാന തട്ടിപ്പ്.

Advertisements

താലൂക്ക് ഓഫീസ് ജീവനക്കാരനെന്നും ഭവന നിർമ്മാണ വകുപ്പ് ഉദ്യോഗസ്ഥരാണെന്നും പറഞ്ഞാണ് വീടുകളിലെത്തുക. പ്രായമേറിയവരാണ് പ്രധാന ഇരകൾ. സർക്കാരിൽ നിന്ന് വീട് അനുവദിച്ചിട്ടുണ്ടന്നും അത് വാങ്ങിയെടുക്കാൻ സഹായിക്കാമെന്നും പറഞ്ഞ് വിശ്വാസം നേടിയെടുക്കലാണ് ആദ്യചെയ്യുക. ഇതിൽ വിജയിച്ചാൽ ഗുണഭോക്തൃവിഹിതം ആദ്യം അടക്കണമെന്നും പറഞ്ഞ് പതിനായിരങ്ങൾ ഈടാക്കും. പിന്നെ മഷിയിട്ടുനോക്കിയാൽ ഇത്തരക്കാരെ കണ്ടെത്താൻ കഴിയില്ല. ആരോഗ്യ ഇൻഷ്വറൻസും കാർഷികസഹായവും വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തുന്നുണ്ട്. പൊലീസ് ചമഞ്ഞുള്ള തട്ടിപ്പും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വായ്പ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞു പണം തട്ടുന്നവർ മുഖ്യമായും സ്ത്രീകളെയാണ് സമീപിക്കുന്നത്. ഇത്തരം സംഘങ്ങൾക്ക് നേതൃത്വം നൽകുന്നതും സ്ത്രികളാണ് . ട്രൈബൽ ഡിപ്പാർട്ടുമെന്റിൽ നിന്നും വായ്പ വാങ്ങി നൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സ്ത്രീക്കെതിരെ കഴിഞ്ഞ ദിവസം മുണ്ടക്കയം പൊലീസിൽ വീട്ടമ്മമാർ പരാതി നൽകിയിരുന്നു.

മാദ്ധ്യമ പ്രവർത്തകർ ചമഞ്ഞുളള തട്ടിപ്പാണ് ഏറെ വ്യാപകം. വാഹനങ്ങളിൽ പ്രസ് സ്റ്റിക്കർ പതിപ്പിച്ചാണ് ഇവരുടെ യാത്ര. പൊലീസിന്റെ കണ്ണുവെട്ടിക്കാനും ഇതുവഴി കഴിയുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുന്നവരും വ്യാജ തിരിച്ചറിയിൽ രേഖയുമായി വിലസുകയാണ്. പാറമടലോബികളെയും ബിനാമി വ്യാപാരികളെയും തിരികിട ഇടപാടുകളും അനാശ്യാസ്യവും നടത്തി ജീവിക്കുന്നവരെയും മറ്റും സമീപിച്ച് പണം തട്ടുകയാണ് പരിപാടി. ഇത്തരക്കാർക്കെതിരെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. അംഗീകൃത മാദ്ധ്യമപ്രവർത്തനം നടത്തുന്നവർക്കിടയിൽ നിന്ന് വ്യാജൻമാരെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് അധികൃതർ നേരിടുന്ന വെല്ലുവിളി. ലോക്കൽ പൊലീസിനെ വരെ സോഷ്യൽ മീഡിയയുടെ പേരിൽ ബ്‌ളാക്ക് മെയിൽ ചെയ്ത് വിരട്ടി നടത്തുന്ന ഇത്തരക്കാരെ രഹസ്യാന്വേഷണവിഭാഗം നിരീക്ഷിച്ചുവരികയാണ്.

Hot Topics

Related Articles