കോട്ടയം : സൂപ്പർ മാർക്കറ്റ് വഴി വിതരണത്തിന് എത്തിച്ച അരി ഗുണമേൻമ ഇല്ലന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലാട് കോൺഗ്രസ്സ് മണ്ടലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുവാക്കുളം സപൈളക്കോ സൂപ്പർ മാർക്കറ്റിനു മുൻപിൽ സമരം നടത്തി. യോഗം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫുഡ് സേഫ്റ്റി ആക്ടിന് പോലും പുല്ല് വില നൽകിയണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ധേഹം കൂട്ടി ചേർത്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ്, ബോക്ക് പഞ്ചായത്തംഗം സിബി ജോൺ, കോൺഗ്രസ്സ് ബോക്ക് പ്രസിഡന്റ് എസ്.രാജീവ്, ഗ്രാമപഞ്ചായത്ത് ആംഗങ്ങളായ അനിൽ കുമാർ, മിനി ഇട്ടിക്കൂഞ്ഞ്, ജയന്തി ബിജു, ഉദയകുമാർ, ലതീഷ് കുമാർ എന്നിവർ സംസാരിച്ചു