കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ 35-ാം വാർഡിലേക്ക് ( അമ്പലം) നടന്ന ഉപതെരഞ്ഞെടുപ്പിൽ 71.49 ശതമാനം പോളിംഗ്.
ആകെയുള്ള 954 വോട്ടർമാരിൽ 682 പേർ വോട്ട് ചെയ്തു.
336 സ്ത്രീകളും 346 പുരുഷന്മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. മൂന്നു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വോട്ടെണ്ണൽ ബുധനാഴ്ച (മേയ് 18) രാവിലെ 10 മുതൽ ഏറ്റുമാനൂർ നഗരസഭ ഹാളിൽ നടക്കും. വേട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി കെ. മഹാദേവൻ ഇന്ദീവരവും, യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽ കുമാറും, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ സുരേഷ് ആർ. നായരുമാണ് മത്സരിക്കുന്നത്. ഇവിടെ കൗൺസിലറായിരുന്ന ബിജെപി അംഗത്തിന് വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.