ഏറ്റുമാനൂർ നഗരസഭ ഉപതിരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാർത്ഥിയ്ക്കു വിജയം; വിജയിച്ചത് 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കു വിജയം. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.ഡി.എയുടെ സുരേഷ് ആർ.നായരാണ് വിജയിച്ചത്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി 307 വോട്ട് നേടിയപ്പോൾ, എൽ.ഡി.എഫിന് 224 വോട്ടാണ് ലഭിച്ചത്. 151 വോട്ട് കോൺഗ്രസ് നേടി.
ആകെ 954 വോട്ടർമാർ ഉള്ള മണ്ഡലത്തിൽ 682 പേരാണ് വോട്ട് ചെയ്തത്. 336 സ്ത്രീകളും 346 പുരുഷന്മാരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മഹാദേവൻ ഇന്ദീവരവും, യുഡിഎഫ് സ്ഥാനാർത്ഥിയായി സുനിൽകുമാറുമാണ് മത്സരിച്ചത്.

Advertisements

Hot Topics

Related Articles