തിരുവല്ല എം.സി റോഡിൽ വാഹനാപകടം : പെരിങ്ങോളിൽ സ്കൂട്ടർ അപകടത്തിൽ അധ്യാപിക മരിച്ചു : മരിച്ചത് ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിയായ അധ്യാപിക

തിരുവല്ല : കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം സ്കൂട്ടറും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്ക്കൂട്ടർ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ ( 32 ) ആണ് മരിച്ചത്. മാവേലിക്കര ബിഷപ്പ് മൂർ സ്കൂളിലെ അധ്യാപികയാണ് , മരിച്ച ബിജിമോൾ.

Advertisements

പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു. ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന മിനിലോറിയും എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Hot Topics

Related Articles