കോട്ടയം: ജൂൺ മുതൽ കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെയാണ് ഇതുവഴി ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ജൂൺ രണ്ടാം വാരത്തോടെ നേരിയ മാറ്റമുണ്ടാകുക.
ക്രോസിങ് ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടും. കോട്ടയം വഴിയുള്ള ഇരട്ടപ്പാത മേയ് 29-ന് കമ്മീഷൻ ചെയ്യുമെങ്കിലും കോട്ടയത്ത് യാർഡിന്റെ നവീകരണം ബാക്കിയുണ്ട്.
പ്ലാറ്റ്ഫോമുകൾ പൂർണ്ണമായും ഉപയോഗിക്കാവുന്ന സാഹചര്യമൊരുങ്ങിയാൽ പകൽ ഓടുന്ന വേണാട്, പരശുറാം തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകളുടെ സമയം മാറും. നിലവിൽ, പാതയിരട്ടിപ്പിക്കൽ ജോലികൾ നിശ്ചയിച്ച ക്രമത്തിൽത്തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അധികൃതർ അറിയിച്ചു.
കോട്ടയത്തെ ഇരട്ടപ്പാത പൂർത്തിയാകുന്നു; ജൂണിൽ പണി പൂർത്തിയാക്കുമെന്നു പ്രഖ്യാപനം; ട്രെയിനുകളുടെ സമയത്തിലും മാറ്റം വരും
Advertisements