എന്‍ജിഒ യൂണിയന്‍ ജില്ലാമാര്‍ച്ചും ധര്‍ണ്ണയും; പ്രചാരണം ഊര്‍ജ്ജിതം

കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയൻ മെയ് 26-ന് കോട്ടയത്ത് നടത്തുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. യൂണിറ്റ് തല വിശദീകരണങ്ങൾക്ക് ശേഷം ഓഫീസ് തല വിശദീകരണങ്ങൾ നടന്നു വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്തപെന്‍ഷന്‍ പുനപരിശോധനാസമിതി റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ പൊളിച്ചെഴുതുക, വര്‍ഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Advertisements

കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ , കെ ആര്‍ ജീമോന്‍, എം എഥല്‍ എന്നിവര്‍ ഓഫീസ് തല വിശദീകരണങ്ങൾ നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ടൗൺ ഏരിയയില്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ്‌ അനൂപ്, ഷീന ബി നായര്‍ എന്നിവര്‍ വിശദീകരിച്ചു.

വൈക്കം ഏരിയയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയല്‍ ടി തെക്കേടം, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി വി വിമല്‍കുമാര്‍, വി കെ വിപിനന്‍ എന്നിവര്‍ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി സി അജിത്, ഇ എസ്‌ സിയാദ്, ലക്ഷ്മി മോഹന്‍ എന്നിവര്‍ ഏറ്റുമാനൂരിലും , വി കെ വിപിനന്‍, സി ബി ഗീത എന്നിവര്‍ പാമ്പാടിയിലും ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായര്‍, സജിമോന്‍ തോമസ്, ലക്ഷ്മി മോഹന്‍ എന്നിവര്‍ കാഞ്ഞിരപ്പള്ളിയിലും കെ ആര്‍ ജീമോന്‍, വി സി അജിത്, വി വി വിമല്‍കുമാര്‍ എന്നിവര്‍ ചങ്ങനാശ്ശേരിയിലും ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍, സജിമോന്‍ തോമസ്, വി കെ വിപിനന്‍ എന്നിവര്‍ പാലായിലും വിശദീകരിച്ചു.

Hot Topics

Related Articles