സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ഏകശിലാരൂപമുള്ള സെമികേഡര്‍ പാര്‍ട്ടിയാകും; ജോസ് കെ മാണി എംപി.

മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ വാര്‍ഡ് തലം മുതല്‍ ചിട്ടയായി അംഗങ്ങളെ പുതിയതായി ചേര്‍ക്കുകയും നിലവിലുള്ള അംഗത്വം പുതുക്കുകയും ഓണ്‍ലൈനിലൂടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച് സംഘടന വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് വാര്‍ഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ല എന്നീ ക്രമത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുന്നു. ഉള്‍പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായി നടപ്പിലാക്കിക്കൊണ്ട്, ജംമ്പോ ഭാരവാഹി പട്ടികകള്‍ ഒഴിവാക്കി പാര്‍ട്ടി അംഗത്വ സംഖ്യയുടെ ആനുപാതികമായ രീതിയില്‍ ഭാരവാഹികളെ നിശ്ചയിച്ച് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ഏകശിലാരൂപമുള്ള സെമികേഡര്‍ പാര്‍ട്ടിയായി മാറുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപി പ്രസ്താവിച്ചു.
കേരളാ കോണ്‍ഗ്രസ്സ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പ് യോഗവും കടപ്പൂരാന്‍ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ പന്ത്രണ്ടു മണ്ഡലങ്ങളിലായി ചേര്‍ത്ത ഇരുപതിനായിരം മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് സമ്മേളനങ്ങളിലും മണ്ഡലം സമ്മേളനങ്ങളിലും നടത്തിയ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം തെരഞ്ഞെടുത്ത നിയോജക മണ്ഡലം പ്രതിനിധികളില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ പി. ജെ. ജോര്‍ജ്ജ് പടിഞ്ഞാറേപുല്ലന്താനിയ്ക്കല്‍ നേതൃത്വം നല്‍കി.

Advertisements

കേരളാ കോണ്‍ഗ്രസ്സ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റായി തോമസ് റ്റി കീപ്പുറം (കടപ്ലാമറ്റം) ത്തെയും മറ്റ് ഭാരവാഹികളെയും 12 അംഗ ജില്ലാ കമ്മറ്റി പ്രതിനിധികളെയും 15 അംഗ സംസ്ഥാന കമ്മറ്റി പ്രതിനിധികളെയും പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. പാര്‍ട്ടി ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എംഎല്‍എ. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പി എം മാത്യു എക്‌സ് എംഎല്‍എ, എം എസ് ജോസ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ പ്രൊഫ. ലോപ്പസ് മാത്യു, സഖറിയാസ് കുതിരവേലി, കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, പാര്‍ട്ടി നേതാക്കളായ ഡോ. സിന്ധുമോള്‍ ജേക്കബ്ബ്, കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല തോമസ് റ്റി. കീപ്പുറം, പ്രദീപ് വലിയപറമ്പില്‍, പി സി കുര്യന്‍, അഡ്വ. ബോസ് അഗസ്റ്റ്യന്‍, ബിജു മറ്റപ്പള്ളി, ടി. എ. ജയകുമാര്‍, തോമസ് അരയത്ത്, കെ. റ്റി. സിറിയക്, പൗലോസ് കടമ്പക്കുഴി, ടൈറ്റസ് മാളോല, ബിനോയി ഓലേടത്ത്, കെ. എസ്. മനോഹരന്‍, പോഷക സംഘടനാ നേതാക്കളായ കുരുവിള അഗസ്തി. നയന ബിജു, എല്‍ബി കുഞ്ചറിക്കാട്ട്, ബ്രൈറ്റ് വട്ടനിരപ്പേല്‍, രാജു കുന്നേല്‍, എ. കെ. ബാബു, ബിബിന്‍ വെട്ടിയാനി, ആന്‍സണ്‍ റ്റി. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ സണ്ണി പുതിയിടം (വെളിയന്നൂര്‍), തോമസ് പുളിക്കയില്‍ (കടപ്ലാമറ്റം), ജോസ് തോമസ് നിലപ്പനക്കൊല്ലി (കടുത്തുരുത്തി), കെ. സി. മാത്യു (മാഞ്ഞൂര്‍), ജോസ് തടത്തില്‍ (കിടങ്ങൂര്‍), ജോസ് തൊട്ടിയില്‍ (ഉഴവൂര്‍), ജിജോ കുടിയിരുപ്പ് (മരങ്ങാട്ടുപള്ളി), സാബു കുന്നേല്‍ (മുളക്കുളം), പി. റ്റി. കുര്യന്‍ (ഞീഴൂര്‍), ബിജു പഴയപുര (കാണക്കാരി), സിബി മാണി (കുറവിലങ്ങാട്), റോയി മലയില്‍ (മോനിപ്പള്ളി) എന്നിവര്‍ സമ്മേളന നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.