ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത് രാജീവ് ഗാന്ധി :- രഞ്ജു കെ മാത്യു

പാമ്പാടി : ആധുനിക ഇന്ത്യക്ക് അടിത്തറ പാകി രാജ്യത്തെ പുതിയ നൂറ്റാണ്ടിലേക്ക് നയിച്ച ഇന്ത്യയുടെ സൂര്യതേജസാണ് മുൻ പ്രധാനമന്ത്രി ശ്രീ രാജീവ്‌ ഗാന്ധിയെന്ന് കേരള എൻ ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. രാജീവ് ഗാന്ധി രക്‌തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.റ്റി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.സി. സ്കറിയ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്രാഞ്ച് നേതാക്കളായ ജയിൻ കേശവൻ , അരുൺ വി സുരേന്ദ്രൻ മുസ്തഫ കെ.എം. , ജയശ്രീ കെ.ജി., ജോസ് പി.സെബാസ്റ്റ്യൻ , ജയ്സി പി.ജെ. എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles