ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിലെ അന്നദാനം ഞായറാഴ്ച മുതൽ പുനരാരംഭിക്കും.രാവിലെ 11ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.അനന്തഗോപൻ അന്നദാന വിതരണം ഉദ്ഘാടനം ചെയ്യും. കോവിഡ് കാലഘട്ടത്തിൽ നിലച്ചുപോയ അന്നദാനം ,കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്നാണ് വീണ്ടും തുടങ്ങുന്നത്. ഭക്ത ജനങ്ങളുടെ ചിരകാല ആവശ്യവും അഭിലാഷവുമാണ് ഇതോടെ സാധ്യമാകുന്നത്. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കുചേരും.
Advertisements