പൊലീസ് പുല്ലാണെന്നു പറഞ്ഞ ജോർജിന് ഇന്ന് പുല്ലുവില! നാക്കിന് തോക്കിനേക്കാൾ മൂർച്ച; ബെല്ലും ബ്രേക്കുമില്ലാത്ത വാക്കും നാക്കും; വിരട്ടും വിലപേശലുമായി നടന്ന പി.സി ജോർജ് പൊലീസിനെ ഭയന്ന് ഒളിവിൽ; വാക്കിന് വിലയില്ലെന്ന് തെളിയിച്ച് ഒളിച്ചോടിയ ജോർജിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

കോട്ടയം: നാക്കിന് തോക്കിനേക്കാൾ മൂർച്ചയുള്ള ജോർജിനെ അതേ നാക്ക് തന്നെ ചതിച്ചു. കേരളം മുഴുവൻ അരിച്ചു പെറുക്കിയ പൊലീസിന് പക്ഷേ ജോർജിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പക്ഷേ, പൊലീസ് പുല്ലാണെന്നു പറഞ്ഞ് പറന്നു നടന്ന ജോർജ് ഒളിവിൽ പോയതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് നടക്കുന്നത്. സംസ്ഥാനം മുഴുവൻ പൊലീസ് സേന അരിച്ചു പെറുക്കിയിട്ടും പിസി ജോർജിനെ കിട്ടാതായതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും നിറയുകയാണ്.

Advertisements

മുൻപ് വിവാഹമായ പല വിഷയങ്ങളിലും കടുത്ത നിലപാടാണ് പി.സി ജോർജ് സ്വകരിച്ചത്. ദിലീപ് വിഷയത്തിൽ ദിലീപിനെ പിൻതുണച്ച ജോർജ് ആക്രമിക്കപ്പെട്ട നടിയെ കടന്നാക്രമിച്ചത് കേരളം മറന്നിട്ടില്ല. മോശവും സഭ്യേതരവുമായ വാക്കുകൾ ഉപയോഗിച്ചാണ് ജോർജ് അന്ന് നടിയെ കടന്നാക്രമിച്ചത്. ഇതേ തുടർന്ന്, പരാതി ഉയർന്നിരുന്നെങ്കിലും ജോർജിനെതിരെ കേസെടുക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ ആരും തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ കന്യാസ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്ന രീതിയിൽ പി.സി ജോർജ് പ്രസ്താവന നടത്തിയിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. സ്ഥിരമായി മുസ്ലീം സമൂഹത്തെ കടന്നാക്രമിക്കുന്ന രീതിയും ജോർജ് തുടർന്നിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ജോർജിന് കുടുക്ക് വീണിരിക്കുന്നത്. പൊലസിനെയും നാട്ടുകാരെയും ഒരു പോലെ വെല്ലുവിളിച്ചാണ് ജോർജ് മുന്നോട്ട് പോയിരുന്നത്. ഈ സാഹചര്യത്തിൽ ജോർജ് ഒരിക്കലും പൊലീസിനെയും സർക്കാരിനെയും മറ്റ് രാഷ്ട്രീയക്കാരെയും ഒരു പോലെ ജോർജ് ഭയപ്പെടുത്തുമെന്നാണ് ഇദ്ദേഹത്തിന്റെ ആരാധകർ വിശ്വസിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പൊളിഞ്ഞു വീണിരിക്കുന്നത്.

പൊലീസിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നും, പിസിയെ അറസ്റ്റ് ചെയ്യാൻ പ്രളയകാലത്ത് മുന്നിട്ടിറങ്ങിയത് പോലെ ജനങ്ങൾ ഉണ്ടായിരിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. വിദ്വേഷ പ്രസംഗ കേസിൽ പിസിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിലവിൽ പിസി ജോർജിന്റെ ഫോൺ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്തുണ്ടെന്ന് മകൻ ഷോൺ ജോർജ് പറയുന്നുണ്ടെങ്കിലും അതിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം, പിസിയെ കണ്ടെത്താൻ കഴിയാത്തതിൽ കേരള പൊലീസിനെ വിമർശിച്ച് കെ മുരളീധരൻ രംഗത്തെത്തി. എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒളിച്ചുകളിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

Hot Topics

Related Articles