ആറ്റുനോറ്റിരുന്ന കൺമണി കുടുംബത്തിനു കണ്ണീരായി..! കോട്ടയം കിടങ്ങൂരിൽ ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു; ദാരുണമരണമുണ്ടായത് ബാത്ത്‌റൂമിലെ ബക്കറ്റിനുള്ളിൽ വീണ്

കിടങ്ങൂർ. ഒരു വയസുള്ള പെൺകുഞ്ഞ് വീട്ടിലെ ബാത്തുറൂമിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ്-ശരണ്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ ശരണ്യയുടെ ചെമ്പളിവിലുള്ള വീട്ടിലാണ് അപകടം സംഭവിച്ചത്. തനിയെ ബാത്തുറൂമിലെത്തിയ കുഞ്ഞ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി മറിയുകയായിരുന്നു. മൂന്നു വർഷമായി കുട്ടികളില്ലാതിരുന്ന ഇവർക്ക് ആറ്റുനോറ്റുണ്ടായ കുട്ടിയാണ്. ജയേഷ് രാമപുരം ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരനാണ്.

Advertisements

Hot Topics

Related Articles