കുമരകം കവണാറ്റിൻ കരയിൽ ലോറിയ്ക്ക് മുകളിൽ മരം ഒടിഞ് വീണു ; വൈദ്യുതി ലൈനുകളും പൊട്ടി വീണു: ഒഴിവായത് വൻ ദുരന്തം

കോട്ടയം: കുമരകം കവണാറ്റിൻകരയിൽ ഒടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയ്ക്ക് മുകളിൽ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈൻ പൊട്ടി വീണെങ്കിലും ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ നിന്നു ലോറി ഡ്രൈവർ ചേർത്തല എഴുപുന്ന സൗത്ത് പൊള്ളയിൽ സെബാസ്റ്റ്യൻ (65) അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11.30-ന് ശേഷമാണ് സംഭവം. ലോറിയുടെ മുൻവശത്തെ ഗ്ളാസിന്റെ ചില്ലുകൾ പൊട്ടി. ലോറി ഡ്രൈവർ വിവരം ഉടൻ തന്നെ കോട്ടയം അഗ്നിരക്ഷാസേനയിലറിയിച്ചു. റോഡിൽ അപകടനേരത്ത് നേരത്ത് മറ്റ് വാഹനങ്ങളൊന്നും വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Advertisements

മഴയുമുണ്ടായിരുന്നു. ഗ്ളാസ് പൊട്ടി സെബാസ്റ്റ്യന് ചെറിയ പരിക്കുണ്ട്. കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി ലോറിയ്ക്ക് മുകളിൽ വീണ മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. സമാനസംഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. റോഡിലേയ്ക്ക് അപകടകരമാംവിധം വളർന്ന് പന്തലിച്ച വൻമരങ്ങൾ ഈ ഭാഗത്ത് ഏറെയുണ്ട്.

Hot Topics

Related Articles