കോട്ടയം താഴത്തങ്ങാടിയിൽ ബൈക്കും കാറും കുട്ടിയിടിച്ചു ; അപകടത്തിൽ കുടമാളൂർ സ്വദേശിയായ യുവാവിന് പരിക്ക് : വീഡിയോ കാണാം

കോട്ടയം : താഴത്തങ്ങാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കുടമാളൂർ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കുടമാളൂർ അമ്പാടി ശ്രുതി ഭവനിൽ അഭിജിത്ത് (26) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ താഴത്തങ്ങാടി അറുപറയില്ലായിരുന്നു അപകടം.

Advertisements

കുമരകം ഭാഗത്തു നിന്നും എത്തിയ ബൈക്ക് എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണ യുവാവിനെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് സാരമായി പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles