കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയൻ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും കോട്ടയത്ത് മെയ് 26 ന് നടക്കും. കളക്ട്രേറ്റ് പരിസരത്തു നിന്ന് രാവിലെ 11-ന് ആരംഭിക്കുന്ന ജില്ലാ മാര്‍ച്ച് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ധര്ണ്ണയോടുകൂടി സമാപിക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്തപെന്‍ഷന്‍ പുനപരിശോധനാസമിതി റിപ്പോര്ട്ടിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ പൊളിച്ചെഴുതുക, വര്‍ഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാര്‍ച്ചിന് മുന്നോടിയായി വനിതാ ജീവനക്കാരുടെ വിപുലമായ സ്ക്വാഡ് എല്ലാ ഏരിയകളിലും നടന്നു. ജില്ലാ പ്രസിഡന്റ് കെ ആര് അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം എന്‍ അനില്‍കുമാര്‍, ജോയല്‍ ടി തെക്കേടം, ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് അനൂപ്, ഷീന ബി നായര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ ആര് ജീമോന്‍, വി കെ വിപിനന്, സജിമോന്‍ തോമസ്, കെ ഡി സലിംകുമാര്‍, ലക്ഷ്മി മോഹന്‍, ഇ എസ് സിയാദ്, വി സി അജിത്, എം എഥല്‍, സി ബി ഗീത, വി വി വിമല്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ ഏരിയകളില്‍ സംസാരിച്ചു.