ഏറ്റുമാനൂർ : പട്ടിത്താനം റൗണ്ടാന ജംഗ്ഷനിലെ മരണ കുഴിക്കെണി എത്രയും വേഗം അടച്ച് കാൽനടയാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും ജീവൻ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്‌ന പ്രതിഷേധ ധർണയും അപായ സൂചന ബോർഡ് സ്ഥാപിക്കലും പട്ടിത്താനം കവലയിൽനടന്നു.
വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് കെ ജി ഹരിദാസ് ഉത്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസ്,അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ രജിത ഹരികുമാർ,പി എൽ തോമസ്, ഹരികുമാർ ചെമ്മുണ്ടവള്ളി,ഉണ്ണികൃഷ്ണൻ, ബോബി, ജോബിൻ, ഷിജോ,ബോസ്കോ, ജിബിൻഎന്നിവർ പ്രസംഗിച്ചു.