എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പെരുന്തൽമണ്ണയിൽ ആവേശത്തുടക്കം ; വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടന്നു

പെരിന്തൽമണ്ണ : കേരളത്തിലെ വിദ്യാർഥി യുവത്വം പെരുന്തൽമണ്ണയിൽ ഒത്തുചേർന്നു. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാർഥി റാലി മലപ്പുറത്തിന് ആവേശമായി. പൊതുസമ്മേളനം സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.

Advertisements

ജില്ലയുടെ വിവിധ ഏരിയകളിൽനിന്നും ഉച്ചയോടെ വിദ്യാർഥികൾ സമ്മേളന നഗരിയിലേക്ക്‌ എത്തിച്ചേർന്നു. പകൽ രണ്ടിന്‌ പാലക്കാട്‌ റോഡിൽ മനഴി സ്‌റ്റാൻഡ്‌ പരിസരം കേന്ദ്രീകരിച്ച്‌ റാലി ആരംഭിച്ചു. ഏരിയാ കമ്മിറ്റിയുടെ ബാനറിനുകീഴിൽ പ്രവർത്തകർ അണിനിരന്നു.  തിറയും തെയ്യവും ഒപ്പനയും ഉൾപ്പെടെയുള്ള കേരളീയ കലാരൂപങ്ങൾ റാലിയെ വർണാഭമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, ജോയിന്റ്‌ സെക്രട്ടറി ദീപ്‌ഷിത ജോയി, സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി കെ എം സച്ചിൻ ദേവ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, വി പി ശരത്‌ പ്രസാദ്‌, ടി പി രഹ്‌ന സബീന, കെ പി ഐശ്വര്യ, ആദർശ്‌ എം സജി എന്നിവർ റാലിയ്‌ക്ക്‌ നേതൃത്വം നൽകി.

Hot Topics

Related Articles