റോഡിൽ വീണ് കിടന്ന ആഞ്ഞിലിച്ചക്കയുടെ അവശിഷ്ടത്തിൽ കയറി മിനി വാൻ അപകടത്തിൽപ്പെട്ടു ; ആർക്കും പരിക്കില്ല

തിരുവല്ല: കറ്റോട് – തിരുമൂലപുരം റോഡിൽ ഇരുവള്ളിപ്രയിൽ ഗ്യാസ് ഗോഡൗണിനു സമീപം റോഡിൽ കൊഴിഞ്ഞു വീണു കിടക്കുന്ന ആഞ്ഞിലിചക്ക യുടെ അവശിഷ്ടത്തിൽ കയറി നിയന്ത്രണം വിട്ട മിനി വാൻ ഇലക്ടിക്ക് പോസ്റ്റിൽ ഇടിച്ചു. പച്ചക്കറിയുമായി വന്ന മിനി വാൻ ആണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ആർക്കും പരിക്കില്ല. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ആഞ്ഞിലിയിൽ നിന്ന് റോഡിൽ വീഴുന്ന ആഞ്ഞിലിചക്ക വേസ്റ്റിൽ കയറി ടൂ വീലറുകൾ ഇവിടെ സ്ഥിരമായി അപകടത്തിൽ പെടാറുണ്ട്. അപകടത്തിൽ പെട്ട മിനി വാനിന്റെ ഉടമസ്ഥൻ അരലക്ഷം രൂപയുടെ അടുത്ത് കെഎസ്ഇബി യ്ക്കു നഷ്ടപരിഹാരം നൽകേണ്ടതായി വന്നു. റോഡിലേക്കു നിൽക്കുന്ന ആഞ്ഞിലി ഇനിയും അപകടം സൃഷ്ടിക്കുന്ന അവസ്ഥയിലാണ്. റവന്യു, മുൻസിപ്പൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചാൽ റോഡിലെ അപകടാവസ്ഥ ഒഴിവാക്കാം.

Advertisements

Hot Topics

Related Articles