എച്ച് എൻ എൽ – കാഷ്വൽ കോൺട്രാക്റ്റ് തൊഴിലാളികൾ കളക്ട്രേറ്റ് മാർച്ചും,ധർണ്ണയും നടത്തി

കോട്ടയം : എച്ച് എൻ എൽ – കാഷ്വൽ കോൺട്രാക്റ്റ് തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും,ധർണ്ണയും നടത്തി. കേന്ദ്ര ഗവൺമെന്റ് സ്വകാര്യവത്ക്കരിക്കുവാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൻ എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്
കെ പി പി എൽ ആയി പ്രവർത്തനം ആരംഭിച്ചപ്പോൾ കരാർ തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

Advertisements

കെ പി പി എൽ കമ്പനി, എച്ച് എൻ എല്ലിൽ ഉണ്ടായിരുന്ന മുഴുവൻ സ്ഥിരം ജീവനക്കാർക്കും നിയമനം നൽകിയപ്പോൾ, അവരോടൊപ്പം 35 വർഷമായി കോൺട്രാക്റ്റ് മേഖലയിൽ പണിയെടുത്തിരുന്ന 200 – ഓളം തൊഴിലാളികളിൽ ഒരാൾക്ക് പോലും ജോലി നൽകിയിരുന്നില്ല. റെസല്യൂഷൻ പ്രൊഫഷണൽ അംഗീകരിച്ച 580 – ഓളം കരാർ തൊഴിലാളികൾക്ക് അവകാശങ്ങൾ കൊടുത്ത് തീർക്കേണ്ടതുണ്ട്. തൊഴിലാളികളുടെ ശമ്പള കുടിശിഖയും, ഗ്രാറ്റുവിറ്റിയും, പൂർണ്ണമായും ഇതുവരെ ലഭിച്ചിട്ടില്ല. തൊഴിലാളികളിൽ നിന്ന് പിടിച്ചെടുത്തു പി എഫ്, ഇഎസ്ഐ അടച്ചു തീർത്തിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്പനി വിറ്റു കിട്ടുന്ന തുകയിൽ നിന്ന് പി എഫ് , ഗ്രാറ്റുവിറ്റിയും മാറ്റിവെച്ചിട്ടേ തുക വീതിച്ചു നൽകാവുയെന്ന് സുപ്രീകോടതിയുടെ വിധികളുണ്ട്. തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യത്തിന്റെ 35% മാത്രമാണ് നൽകിയിട്ടുള്ളത്. ഒരു തൊഴിലാളിക്ക് കൂടി വന്നാൽ ഒന്നരലക്ഷം രൂപയിൽ താഴെയാണ് കിട്ടുവാനുള്ളത്.

ഇക്കാലയളവിൽ കമ്പനിയിൽ നിന്ന് പിരിഞ്ഞു പോയ നിരവധി തൊഴിലാളികൾക്ക് പി എഫ് പെൻഷൻ ലഭിക്കുന്നില്ല. കെ പി പി എൽ – ഓഫീസിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഇല്ലാത്തതാണ് കാരണം. എച്ച് എൻ എൽ – ജോലിയില്ലാതിരുന്ന തൊഴിലാളികളെ പരിഗണിയ്ക്കാതെ
കെ പി പി എൽ, പുറത്ത് നിന്ന് തൊഴിലാളികളെ വെച്ചു ജോലി എടുപ്പിക്കുന്നത് നീതികേടാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി. എച്ച് എൻ എൽ – ലെ തൊഴിലാളികൾ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ മാർച്ചും, ധർണ്ണയും
ഐ എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.

എൻ സി പി സംസ്ഥാന സെക്രട്ടറി ടി വി ബേബി അദ്ധ്യഷത വഹിച്ചു. സമരസമിതി കൺവീനർ ടി എം സദൻ സ്വാഗതം പറഞ്ഞു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ടി എൻ രമേശൻ, നളിനാഷൻ നായർ, കെ ഡി വിശ്വനാഥൻ, പി എം ദിനേശൻ ,
ടി എം ഷെറീഫ്, സക്കീർ എന്നിവർ പ്രസംഗിച്ചു. ധർണ്ണാ സമരത്തിന് ടി എം ബോസ്, പി സി ബിനീഷ് കുമാർ, പി വി കുര്യാക്കോസ്, എം കെ രാധാകൃഷ്ണൻ, ടി എ ശിവദാസ്, പി കെ മനോജ്കുമാർ, കെ പി ഏലിയാസ് എന്നിവർ നേതൃത്വം നൽകി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.