പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

തലയോലപ്പറമ്പ്: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘംടിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി കെ ശെൽവരാജ് ഉദ്ഘാടനം ചെയ്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗം രഞ്ജിനി ദാസ് അധ്യക്ഷയായി.

യൂണിയൻ ഏരിയാ സെക്രട്ടറി എ പി ജയൻ , വി കെ രവി , കെ കെ ബാബുക്കുട്ടൻ, റ്റി എസ് താജു, ജയാ അനിൽ, പി സി പീറ്റർ എന്നിവർ പ്രസംഗിച്ചു. പാചകവാതക വില വർധനവ് പിൻവലിക്കുക, 200 ദിവസം തൊഴിൽദിനം നൽകുക, ദിവസവേതനം 600 രൂപയാക്കുക, തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

Hot Topics

Related Articles