എൻജിഒ യൂണിയൻ ജില്ലാ മാർച്ച് മേയ് 26 വ്യാഴാഴ്ച കോട്ടയത്ത്

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ മെയ് 26 വ്യാഴാഴ്ച കോട്ടയത്ത് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായി. രാവിലെ 11 മണിക്ക് കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ധർണ്ണയോടു കൂടി സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

Advertisements

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പുനപരിശോധനാസമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പൊളിച്ചെഴുതുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പ്രചരണപ്രവർത്തനങ്ങളും പൂർത്തിയാക്കി. എല്ലാ ഏരിയകളിലും മാസ് സ്‌ക്വാഡ് നടത്തി.

Hot Topics

Related Articles