ആലപ്പുഴ തലവടിയിലെ പുരയിടത്തിൽ നിന്നും മൂർഖനെയും പെരുമ്പാമ്പിനെയും പിടികൂടി; പിടികൂടിയത് സ്‌നേക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം; വീഡിയോ കാണാം

തിരുവല്ല: ആലപ്പുഴ തലവടിയിലെ പുരയിടത്തിൽ നിന്നും മൂർഖൻ പാമ്പിനെയും പെരുമ്പാമ്പിനെയും പിടികൂടി സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം. ബുധനാഴ്ച രാത്രിയിലാണ് തലവടിയിലെ വീടിന്റെ സമീപത്തു നിന്നും, മീൻ കൂട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. തലവടിയിലെ ഒരു വീടിന്റെ പുരയിടത്തിലെ കാട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇതിനു സമീപത്ത് തോട്ടിൽ മീൻ പിടിക്കാൻ സ്ഥാപിച്ചിരുന്ന കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൂട്ടിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയതിനെ തുടർന്നു നാട്ടുകാർ വിവരം പ്രജീഷ് ചക്കുളത്തെ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് ഇദ്ദേഹം എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വീടിനു സമീപത്ത് മൂർഖൻ പാമ്പിനെ കണ്ടതോടെയാണ് നാട്ടുകാർ വിവരം പ്രജീഷിനെ അറിയിച്ചത്. തുടർന്നു പാമ്പിനെ ഇദ്ദേഹം പിടികൂടി. മൂർഖനെയും, പെരുമ്പാമ്പിനെയും അടുത്ത ദിവസം തന്നെ വനം വകുപ്പിന് കൈമാറും.

Advertisements

Hot Topics

Related Articles