രാജ്യത്തെ തൊഴിൽ നിയമ ഭേദഗതി സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടും : സി.ബി വേണുഗോപാൽ

ചങ്ങനാശേരി : കേന്ദ്ര സർക്കാർ കൊണ്ട് വന്ന തൊഴിൽ നിയമ ഭേദഗതി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുമെന്ന് ജനറൽ ഇൻഷ്വറൻസ് എംപ്ളോയീസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി സി.ബി വേണുഗോപാൽ പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം ചങ്ങനാശേരിയിൽ തൊഴിൽ നിയമ ഭേദഗതിയും സിവിൽ സർവീസും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് തൊഴിൽ നിയമങ്ങൾ. രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുകയാണ്. ഇതിനനുസരിച്ച് റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിക്കുന്നു. കൊവിഡ് കാലത്ത് കോർപ്പറേറ്റുകളുടെ വരുമാനം 35 ശതമാനം വർധിച്ചു. അത് എങ്ങനെയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അത് തൊഴിലാളികളെ ചൂഷണം ചെയ്താണ് വർദ്ധിപ്പിച്ചത്. നിയമങ്ങളെപ്പറ്റി മാത്രമല്ല
നിയമങ്ങൾ വരാനിടയായ സാഹചര്യത്തെക്കുറിച്ച് കൂടി ചർച്ച ചെയ്യണമെന്നും അദേഹം പറഞ്ഞു.

Advertisements

ആനുകൂല്യങ്ങൾ പിടിച്ച് പറിക്കുമ്പോൾ അത് നില നിർത്താനുള്ള സമരമാണ് സിവിൽ സർവീസ് ഇപ്പോൾ നടത്തുന്നതെന്ന് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ പറഞ്ഞു. തൊഴിൽ നിയമങ്ങൾ കോഡുകളാക്കി മാറ്റുകയാണ്. നിർബന്ധപൂർവം നടത്തേണ്ട നിയമങ്ങളെയാണ് , ഉപദേശ രൂപത്തിലുള്ള കോഡുകളാക്കി മാറ്റുന്നത്. നിലവിൽ കിട്ടുന്ന എല്ലാ സംരക്ഷണവും നിയമം വഴി ഇല്ലാതാക്കുകയാണ് എന്നും അദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ മിനി അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എൻ ശരത്ചന്ദ്രലാൽ സ്വാഗതം ആശംസിച്ചു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ളോയീസ് സംസ്ഥാന പ്രസിഡന്റ് വി.ശ്രീകുമാർ , സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി രാജു എന്നിവർ പ്രതികരണം നടത്തി. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു. പ്ളീനറി സെക്ഷനിൽ കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റ് എം. എ. നാസ്സർ മോഡറേറ്ററായി. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹന ചന്ദ്രൻ ക്രോഡീകരണം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ ആർ. അർജുനൻ പിള്ള നന്ദി പറഞ്ഞു.

Hot Topics

Related Articles