കോട്ടയത്തെ ഗുണ്ടാ ബസുകാരായ ആവെ മരിയക്കാരെ ചൂലും കൊണ്ട് നേരിട്ട് വീട്ടമ്മമാർ ! ഏറ്റുമാനൂരിലെ അമിത വേഗക്കാർക്ക് ചൂലുമായി താക്കീത് നൽകി കുടുംബശ്രീ അംഗങ്ങൾ

കോട്ടയം : കോട്ടയത്ത് ഗുണ്ടാ ബസ്സുകാർ ആയ ആമയും വലിയ കാർക്ക് ചൂലുമായി താക്കീത് നൽകി ഏറ്റുമാനൂരിലെ വീട്ടമ്മമാർ. റോഡുകൾ കുരുതിക്കളമാക്കരുതെന്നു സ്വകാര്യ ബസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകി , ചോര വീഴുവാൻ ഉള്ളതല്ല റോഡുകൾ എന്ന് ഓർമിപ്പിച്ചും കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അമ്മമാരുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. പൊലീസിന്റെയും ജനപ്രതിനിധികളുടെയുo സാന്നിധ്യത്തിൽ ഡ്രൈവർമാർക്ക്  ബോധവൽക്കരണം നടത്തിയാണ് ഇവർ റോഡ് സുരക്ഷ സന്ദേശം നൽകിയത്.

Advertisements

കഴിഞ്ഞ ദിവസം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസിടിച്ച പതിനെട്ടുകാരി മരിച്ചിരുന്നു. മണിമല മുക്കട കൊച്ചു കാലായിൽ സനില ( 18 ) യാണ് ദാരുണമായി കൊല്ലപെട്ടത്. ഇതേ തുടർന്നാണ് ഏറ്റുമാനൂർ എറണാകുളം റോഡിലെ സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജംഗ്ഷനിൽ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.  അമിതവേഗതയിൽ ഓടുന്ന  സ്വകാര്യ  ബസുകൾ ഭീതി പരത്തുന്നതാണെന്ന് ഇവർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്ര സമയം ലഭിക്കുന്നതിനായി  സ്വകാര്യ ബസുകളുടെ അമിത വേഗത മൂലം വെള്ളിയാഴ്ച രാവിലെ എം.സി റോഡിൽ തവള കുഴിയിൽ   പെൺകുട്ടി ബിസിനടിയിൽ പെട്ട് ദാരുണമായി മരിക്കാനിടയായ സംഭവത്തിൽ ഉള്ള അമ്മമാരുടെ വേറിട്ട പ്രതിഷേധം കൂടിയായിരുന്നു  ബോധവൽക്കരണ പരിപാടിയായി മാറിയത് . കുറവിലങ്ങാട്  പോലീസിന്റെ സേവനവും കുടുംബശ്രീ പ്രവർത്തകർ കൂടിയായ അമ്മമാർക്ക് ലഭിച്ചു.

Hot Topics

Related Articles