കോട്ടയം : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേള പാമ്പാടി വിമലാംബിക സെക്കണ്ടറി സ്കൂളിൽ നടന്നു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷയായി. മുണ്ടൻ കുന്ന് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. എസ് വൈ പ്രീത പദ്ധതി വിശദീകരിച്ചു. ഏകാരോഗ്യ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ ബിജു , ജില്ലാ പഞ്ചായത്ത് അംഗം രാധാ വി നായർ ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെറ്റി റോയ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി എം മാത്യു , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി എം ജോർജ് , ജെ അനീഷ് , ബിജു തോമസ്, സെക്രട്ടറി എം എസ് വിജയൻ , ജില്ലാ മലേറിയ ഓഫീസർ ബി എസ് അനിൽകുമാർ , ഹെൽത്ത് സൂപ്പർ വൈസർ ടി വി ടോമി , എന്നിവർ സംസാരിച്ചു.മേളയിൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. ഏകാരോഗ്യം എന്ന വിഷയത്തിൽ ഡോമി ജോൺ ജോസ് ക്ലാസ്സ് നയിച്ചു. പ്രമേഹം, രക്താതിസമ്മർദ്ദം, ബോഡിമാസ് ഇൻഡക്സ് എന്നീ പരിശോധനകൾ , കാഴ്ച പരിശോധന
പല്ലുകളെ ബാധിക്കുന്ന രോഗബാധ പരിശോധന , ആയുർവേദ മെഡിക്കൽ കാമ്പ് , ഹോമിയോ മെഡിക്കൽ ക്യാമ്പ്
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിശോധന ക്ലിനിക്,
മാനസികാരോഗ്യ ക്ലിനിക് ,
ബോധവത്കരണ സ്റ്റാളുകൾ
പകർച്ചവ്യാധി ബോധവത്കരണം
കുടുംബക്ഷേമ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാക്സിനേഷൻ സംബന്ധിച്ച ബോധവൽക്കരണം.
ആരോഗ്യ മേഖലയിൽ നിന്നും ജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ പദ്ധതികളുടെ
പരിചയപ്പെടുത്തൽ , ക്ലോറിനേഷൻ പ്രവർത്തനങ്ങളുടെ ബോധവൽക്കരണം
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലമ്പനി നിർണ്ണയ പരിശോധന.
ആരോഗ്യ ഇൻഷുറൻസ് സംബന്ധമായ സേവനങ്ങൾ, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ സേവനങ്ങൾ
എലിപ്പനി പ്രതിരോധത്തിനായി ഡോക്സീക്സിന്റെ പ്രതിരോധ മരുന്ന്
വിതരണം , പോഷകാഹാര ബോധവത്ക്കരണ സ്റ്റാൾ
ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണ സ്റ്റാൾ എന്നിവ മേളയുടെ ഭാഗമായി നടന്നു.