കൗമാരക്കാരിലെ ആർത്തവ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുക ; ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് മേഖല കമ്മറ്റി സെമിനാർ നടത്തി

കോട്ടയം : കൗമാരക്കാരിലെ ആർത്തവ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ 28 മെയ് വെൾഡ് മെൻസ്ട്രൽ ഹൈജീൻ ദിനാചരണത്തിന്റെ യുടെ ഭാഗമായി ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിപ്പാർമെൻറ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോട്ടയം, കുടുംബ ആരോഗ്യകേന്ദ്രം അയ്മനം എന്നിവയുടെ സഹകരണത്തോടെ ഏകദിന സെമിനാർ സംഘടിപ്പിച്ചു .

Advertisements

“Why make THE SWITCH” എന്ന പേരിൽ നടത്തിയ സെമിനാർ സി.പി.എം ജില്ലാ കമ്മറ്റി അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റും,കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ.വി ബിന്ദു ഉൽഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Menstrual cup: What you do not know and what you need to know” എന്ന ആശയത്തെ സബന്ധിച്ച വിഷയാവതരണത്തിൽ ആർത്തവ ആശങ്കകളും പരിഹാരങ്ങളും, Menstrual cup ന്റെ ഉപയോഗവും, ബോധവൽക്കരണവും എന്നിവയെ സംബന്ധിച്ച സെമിനാർ ഡോ. റാണി സുഹ്‌റ, ഡോ. പ്രബിത, സിസ്റ്റർ. പൊന്മണി, സിസ്റ്റർ. സമീന എന്നിവർ നേതൃത്വം നൽകി, സെമിനാറിൽ
ഡി വൈ എഫ് ഐ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി എം.എസ് അരുൺ, പ്രസിഡന്റ് റിജേഷ് ,അയ്മനം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ വിജി രാജേഷ്, ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് മേഖല കമ്മറ്റി സെക്രട്ടറി സി.ആർ ശരത്ത്, പ്രസിഡണ്ട് അഖിൽ പ്രസാദ് മേഖല കമ്മറ്റി അംഗങ്ങളായ അർച്ചന സുരേഷ്, സൂര്യ രാജേഷ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.