പത്തനംതിട്ട : ബ്ലഡ് ഡോണഴ്സ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹപാഠം 2022 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുമ്പഴ അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് കുടുംബക്ഷേമ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്കരന് സ്കൂൾ കിറ്റ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ മുഖ്യഅഥിതി ആയിരുന്നു. ബിഡികെ പത്തനംതിട്ട പ്രസിഡന്റ്റും സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ബിജു കുമ്പഴ സ്വാഗതം പറഞ്ഞു. ബി ഡി കെ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ, സംസ്ഥാന ട്രഷറർ സക്കീർ ഹുസൈൻ, ബിഡികെ സ്റ്റേറ്റ് രക്ഷാധികാരികളായ നൗഷാദ് ബായക്കൽ, വേണു കയ്യൂർ എന്നിവർ ആശംസകൾ അറിയിച്ചു. ബി ഡി കെ പത്തനംതിട്ട ഏയ്ഞ്ചൽ ഗ്രൂപ്പ് അംഗം ആയ ചിത്ര കൃതജ്ഞത അറിയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വെച്ച് ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള പഠനോപകരണ വിതരണം ചെയ്തു. മറ്റു ജില്ലാ ഭാരവാഹികൾ ജിസിസി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ ഈ വർഷം നാലായിരത്തിൽ അധികം കുഞ്ഞുങ്ങൾക്കാണ് സ്നേഹപാഠം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.