ആളെ കൊന്നിട്ടും അരിശം തീരാതെ ആവേമരിയ ! കോട്ടയം – എറണാകുളം റൂട്ടിൽ ആവേമരിയ ബസ് ജീവനക്കാരുടെ ഗുണ്ടായിസം : ഓടിക്കൊണ്ടിരുന്ന ബസ് ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചു : പെട്ടന്ന് ബ്രേക്ക് ചെയ്ത ബസിന് പിന്നിൽ പൊലീസുകാരന്റെ ബൈക്കിടിച്ചു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം : ആളെ കൊന്നിട്ടും അരിശം തീരാതെ ആവേമരിയ ബസ് ജീവനക്കാർ. അമിത വേഗത്തിലെത്തി പതിനെട്ടുകാരിയെ കൊലപ്പെടുത്തി 48 മണിക്കൂർ തികയും മുൻപ് , ഒരു ബസിലെ യാത്രക്കാരുടെ മുഴുവൻ ജീവൻ വച്ച് പന്താടുകയായിരുന്നു ആവേ മരിയ ബസ്. സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച ആവേ മരിയ ജീവനക്കാരൻ യാത്രക്കാരുടെ മുഴുവൻ ജീവന് ഭീഷണി സൃഷ്ടിക്കുകയായിരുന്നു. ബസിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന ഡ്രൈവർ ബസ് നിർത്തിയതോടെ പിന്നാലെ എത്തിയ പൊലീസുകാരൻ സഞ്ചരിച്ച ബൈക്ക് ബസിലിടിച്ചു.

Advertisements

തിങ്കളാഴ്ച വൈകിട്ട് 4.45 ന് കോട്ടയം – എറണാകുളം റൂട്ടിൽ അപ്പാഞ്ചിറയിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന എം.ആന്റ് എം ബസിലെ ഡ്രൈവർക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. എം. ആന്റ് എം ബസ് പറഞ്ഞു വിടുന്നതിന് എന്ന പേരിൽ ആവേമരിയ ബസിലെ ജീവനക്കാരൻ മനു ഈ ബസിനുള്ളിലുണ്ടായിരുന്നു. ബസ് വൈകിയെന്ന് ആരോപിച്ച് മനു എം. ആന്റ് എം ബസിന്റെ ഡ്രൈവർ കണ്ണന്റെ കഴുത്തിന് കുത്തി പിടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടി വിടീക്കാൻ കണ്ണൻ കുതറിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി. ഇതേതുടർന്ന് പെട്ടെന്ന് കണ്ണൻ ബസ് ബ്രേക്ക് ചെയ്യുകയായിരുന്നു. ഈ സമയം ബസിന് പിന്നാലെ എത്തിയ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സഞ്ചരിച്ച ബൈക്ക് ബസിനു പിന്നിൽ ഇടിച്ചു. അപകടത്തെ തുടർന്ന് റോഡിൽ വീണെങ്കിലും ബൈക്ക് യാത്രക്കാരനെ പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് സർവീസ് അവസാനിപ്പിച്ച എം ആന്റ് എം കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് വാഹനം മാറ്റി. അപകടത്തിനിടയാക്കിയ ആവേ മരിയ ബസ് ജീവനക്കാർക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. തുടർച്ചയായി യാത്രക്കാർക്ക് ഭീഷണിയാകുന്നു രീതിയിൽ ആവേ മരിയ ജീവനക്കാരുടെ നടപടി ഉണ്ടാകുന്നതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Hot Topics

Related Articles