ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമം

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമം തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ അഡ്വ. മാത്യൂ റ്റി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡൻ്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
സമ്പൂർണ്ണ ക്ഷേമനിധി കൈവരിച്ച മേഖലയിലെ കാർഡുകളുടെ വിതരണ ഉദ്ഘാടനം ക്ഷേമനിധി ജില്ല എക്സിക്യൂട്ടീവ് ഓഫീസർ ആശാദേവി കെ നിർവ്വഹിച്ചു. സന്തുഷ്ട കുടുംബജീവിതം എന്ന വിഷയത്തിൽ നടനും സംവിധായകനുമായ എം.ബി.പത്മകുമാർ ക്ലാസ് നയിച്ചു.
കാലപരിപാടികളുടെ ഉത്ഘാടനം എകെപിഎ ജില്ല പ്രസിഡൻ്റ് ജയൻ ക്ലാസ്സിക് നിർവ്വഹിച്ചു .
70 വയസ്സ് പൂർത്തികരിച്ച സി ജെ അനിയൻ, കെ രാമചന്ദ്രൻ, ഉദയഭാനു ആചാരി, ചാക്കോ വി ജെ എന്നിവരെ മേഖല കമ്മിറ്റി ആദരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരി ഭാവന, സനീഷ് ദേവസ്യ, ജില്ലാ ഭാരവാഹികളായ സണ്ണി സി ജോസഫ്, രാജു അച്ചൂസ്, ബിനു ചാക്കോ, സദാശിവൻ, മേഖല ഭാരവാഹികളായ ജോബി അലക്സാണ്ടർ, ഷിബു ചോയ്സ്, മനോജ് വിഷ്വൽ അലക്സ് ഗ്രിഗറി,
യൂണിറ്റ് പ്രസിഡൻ്റ്മാരായ സി ജെ അനിയൻ, സൂജൂ വർഗ്ഗീസ് എന്നിവർ ആശംസകളും
വിനു കുര്യൻ സ്വാഗതവും, ചെറി ജോ കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles