കോട്ടയംഃ എന്‍ജിഒ യൂണിയൻ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള കാഞ്ഞിരപ്പള്ളി കുളപ്പുറം പ്രദേശത്തെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ആര് അനുപമ കുളപ്പുറത്ത് വച്ച് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കോവിഡ് മഹാമാരി മൂലം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാനാവാതെ ഇരുന്ന സ്കൂളുകള്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ജൂൺ ഒന്നിന് തന്നെ തുറക്കുന്നത്. പുതിയ സ്കൂള്‍ വര്‍ഷത്തെ കുട്ടികളുടെ ഒരുക്കത്തിന് താങ്ങായാണ് എന്‍ജിഒ യൂണിയൻ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് കെ ആര് അനിൽകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ ആശംസാപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി സന്നിഹിതനായിരുന്നു.