കെ.ജി.ഒ.എ സമ്മേളനത്തിന് ഒരുങ്ങി കോട്ടയം : നാടിനെ ആവേശക്കടലാക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് സാധാരണക്കാർ

കോട്ടയം : മൂന്ന് ദിവസങ്ങളായി നടക്കുന്ന കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തെ സ്വീകരിക്കാൻ നാട് ഒരുങ്ങുന്നു. സ്വാഗത സംഘം രൂപീകരിച്ച് സജീവ പ്രവർത്തനങ്ങളുമായി കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ മുന്നിൽ നിൽക്കുമ്പോൾ ഒപ്പം നടക്കുകയാണ് നാട് . വിദ്യാർത്ഥികളും യുവജനങ്ങളും സാധാരണക്കാരും ഒരു പോലെ പങ്കാളികളാകുന്ന പ്രചാരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെല്ലാം പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി കഴിഞ്ഞു.

Advertisements

ജൂൺ 10 , 11, 12 തീയതികളിലാണ് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയം കെ.സി. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്നത്. സമ്മേളനത്തിന്റെ സ്വാഗത സംഘം ഏപ്രിൽ 25 നാണ് രൂപീകരിച്ചത്. കെ.കെ റോഡിൽ മനോരമ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വാഗത സംഘം ഓഫിസ് മന്ത്രി വി.എൻ വാസവനാണ് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ 26 ന് കോട്ടയത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ മലരിക്കലിനെ പശ്ചാത്തലമാക്കി ആദ്യ പോസ്റ്റർ പുറത്തിറക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെയ് 15 ന് സമ്മേളനത്തിന്റെ ലോഗോ ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ് പ്രകാശനം ചെയ്തു. തുടർന്ന് മെയ് 17 ന് ഇളംകുളത്ത് ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും എന്ന വിഷയത്തിൽ നടന്ന അനുബന്ധ സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പതാക ദിനമായി മെയ് 24 ന് കോട്ടയം ജില്ലയിൽ 34 കേന്ദ്രങ്ങളിലാണ് പതാക ഉയർത്തിയത്. തുടർന്ന് 26 ന് തൊഴിൽ നിയമ ഭേദഗതിയും സിവിൽ സർവീസും എന്ന വിഷയത്തിൽ ചങ്ങനാശേരിയിൽ സെമിനാർ നടത്തി.

സമ്മേളനത്തിന്റെ പ്രചാരണത്തിനായി കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലും കോട്ടയം നഗരത്തിലും പരമ്പരാഗതമായ പ്രചാരണം പൂർത്തിയായിട്ടുണ്ട്. ചുവരെഴുത്തുകളും , ബോർഡ് പോസ്റ്റർ പ്രചാരണ പ്രവർത്തനങ്ങളും സജീവമായി നടക്കുകയാണ്. ആവേശത്തോടെ സംസ്ഥാന സമ്മേളനത്തെ സ്വീകരിക്കാൻ സ്വാഗത സംഘം ചെയർമാൻ എ.വി റസലിന്റെയും , ജനറൽ കൺവീനർ ആർ. അർജുനൻ പിള്ളയുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Hot Topics

Related Articles