കോട്ടയം : മണിപ്പുഴയിൽ പാടം നികത്തി നിർമ്മിക്കുന്ന ലുലു മാളിന് വഴിയൊരുക്കിയപ്പോൾ എം.സി റോഡ് ചെളിക്കളമായി മാറി. കോടികൾ മുടക്കുന്ന ലുലു മാളിന് വേണ്ടി എം.സി റോഡിലെ യാത്രക്കാരായ സാധാരണക്കാർ അനുഭവിക്കുന്നത് ദുരിതം. കോട്ടയം നാട്ടകം മുളങ്കുഴ പാലത്തിനും മണിപ്പുഴയ്ക്കും ഇടയിലുള്ള റോഡാണ് പൂഴിമണ്ണ് നിറഞ്ഞ് കിടക്കുന്നത്. ലുലു മാൾ നിർമ്മാണത്തിന് മണ്ണിറക്കുന്ന ടിപ്പറുകൾ അതിവേഗം പാഞ്ഞതോടെയാണ് ഇവിടെ ചെളിയും പൊടിയും നിറഞ്ഞത്. ഫോട്ടോ ജേണലിസ്റ്റ് രാജീവ് പ്രസാദ് പകർത്തിയ ചിത്രങ്ങൾ പകർത്തി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടതോടെയാണ് ദുരിതം പുറം ലോകത്ത് എത്തിയത്. രാജീവ് പ്രസാദിന്റെ എഫ് ബി പോസ്റ്റ് കാണാം –
ചന്ദനം വാരി വിതറിയ വഴിയല്ല
ഇത് എം.സി റോഡാണ് കോട്ടയം നാട്ടകം മുളങ്കുഴ പാലത്തിനും മണിപ്പുഴയ്ക്കും ഇടയിലുള്ള റോഡാണ് പൂഴിമണ്ണ് നിറഞ്ഞ് കിടക്കുന്നത്.
ഇത് വായിക്കുന്ന ആരെങ്കിലും ബഹുമാന്യനായ യൂസഫലിയുടെ ശ്രദ്ധയിൽ പ്പെടുത്തും എന്നു കരുതുന്നു.
നാട്ടകത്ത് മണിപ്പുഴയിൽ പണിതു കൊണ്ടിരിക്കുന്ന ലുലു മാളിൻ്റെ നിർമ്മാണ സ്ഥലത്തേക്ക് മണ്ണുമായി വരികയും പോവുകയും ചെയ്യുന്ന ലോറികളിൽ നിന്ന് അടർന്ന് വീണ് കിടക്കുന്നതാണ് ഈ മണ്ണ്.
മഴ പെയതാൽ ചെളിയായി കുഴഞ്ഞു കിടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെയിലായാൽ പൊടിപടർത്തി കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്ര കാർക്കും പൊടിയിൽ കുളിച്ച് യാത്ര ചെയ്യണം .ഇത് തുടങ്ങിയിട്ട് ആഴ്ചകളായി. ബന്ധപെട്ടവരും അ ധികാരികളും കണ്ടില്ലന്ന് നടക്കുന്നു. കുഞ്ഞുകുട്ടികളുമായി ടൂവീലറിൽ മറ്റും യാത്ര ചെയ്യുന്നവർ നന്നായി വിഷമിക്കുന്നു. ഹെൽമെറ്റ് ഉള്ളവർക്ക് തലയിൽ പൊടിപറ്റാതെ ഇരിക്കുമെങ്കിലും ശരീരം മുഴവൻ പൊടി നിറയും.
മാസ്ക് ഉള്ളവർക്ക് ഒരു പരിധി വരെ ആശ്വാസം. റോഡു മുഴുവൻ കഴുകി ഓരോ ട്രിപ്പുകൾക്കും വൃത്തിയാക്കുക എന്നത് പ്രായോഗികമല്ല. ലുലു മാൾ പണിയുന്ന സ്ഥലം മുതൽ വടക്കോട്ട് കൊടിമത നാല് വരി പാതയുടെ എതാണ്ട് മുക്കാൽ ഭാഗവും, തെക്കോട്ട് സിമിൻ്റ് കവല വരെയും പൊടിമണ്ണ് നിറഞ്ഞ് കിടക്കുകയാണ് എം.സി റോഡ്.
ലോറികൾ പണിസ്ഥലത്ത് വെച്ചു തന്നെ വീലുകൾ കഴുകി വൃത്തിയാക്കിയാൽ റോഡിൽ മണ്ണുവീഴുന്നത് ഒരു പരാതി വരെ തടയാം. ഇത് എഴുതുന്ന ഞാൻ
അതു വഴി ദിവസം നാല് തവണയാത്ര ചെയ്യുന്നതാണ്. അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടു വലുതാണ്.
കൊച്ചിയിലെ ജോലിക്കാലത്ത് ഇടപ്പള്ളിയിലെ ലുലു മാൾ പണിതു കൊണ്ടിരുന്നപ്പൊൾ എല്ലാ ലോറികളും വൃത്തിയായി കഴുകുകയും, ഒപ്പം റോഡും കഴുകിയാണ് അവിടെ പണി നടത്തിയത്.
അതിനാൽ മാന്യ യൂസഫലി
സാധരണക്കാരായ കാൽനടകാർക്കും ഇരുചക്രവാഹനയാത്ര കാർക്കും ഉണ്ടാകുന്ന ഈ പൊടിയഭിഷേകം
വേണ്ടത് ചെയ്ത് ഇല്ലാതാക്കണം എന്ന് അഭ്യർത്ഥന.
ചിത്രങ്ങൾ പൊടി നിറഞ്ഞ
എം.സി റോഡ് മണിപ്പുഴ ഭാഗം