യൂത്ത് കോൺഗ്രസ്‌ കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കവിയൂർ : യൂത്ത് കോൺഗ്രസ്‌ കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ കവിയൂർ എൻഎസ്എസ് എൽപി സ്കൂളിലും, തോട്ടഭാഗം ഗവണ്മെന്റ് എൽപി സ്കൂളിലും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു ബ്രില്യന്റിന്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് മാരായ ലതിക കുമാരി എം സി, രജിത പി വി എന്നിവർക്ക് പഠനോപകരണങ്ങൾ കൈമാറി. ജനപ്രതിനിധികളായ അനിത സജി, റെച്ചൽ മാത്യു, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അശോക് കുമാർ, സുജിത് മാത്യു, റോഷൻ വർഗീസ്, കാർത്തിക കെ പി, വിനു ജേക്കബ്,  മനോജ്‌  ചെറിയാൻ, സജീവ് ബാലകൃഷ്ണകുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles