പന്തളം: വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. പന്തളം സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവർ മുടിയൂർക്കോണം മുക്കത്ത് തുണ്ടിൽ സുനിൽ (52) ആണ് മരിച്ചത്.
Advertisements
ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ എം.സി.റോഡിൽ പന്തളം എൻ.എസ്.എസ്. കോളേജിന് സമീപം യാത്രക്കാരുമായി പോകുമ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സുനിൽ ഓട്ടോറിക്ഷയുടെ വേഗത കുറച്ച് നടപ്പാതയോടുചേർന്ന കൈവരിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.