ഇരവിപേരൂർ:
തുടർച്ചയായ ആറാം വർഷവും പുല്ലാട് നാട്ടുകൂട്ടം സ്കൂൾ തുറക്കുന്നതിനു മുന്നോടി ആയി പഠനോപകരണങ്ങളുമായി 16 സ്കൂളുകളിൽ എത്തി.
കോയിപ്പുറം, തോട്ടപ്പുഴശ്ശേരി, പുറമറ്റം, ഇരവിപേരൂർ എന്നീ പഞ്ചായത്ത്‌കളിലെ തിരഞ്ഞെടുക്കപ്പെട്ട 17 സ്കൂളുകളിലാണ് പഠണോപകരണങ്ങൾ എത്തിച്ചു നൽകിയത്. പുല്ലാട് എസ്.വി.എച്ച്.എസിൽ നടന്ന ഉദ്ഘാടന യോഗത്തിൽ നാട്ടു കൂട്ടം ചെയർമാൻ രഞ്ജിത്ത് പി ചാക്കോ അദ്ധ്യക്ഷനായി . പുല്ലാട് നാട്ടുകൂട്ടം പ്രസിഡന്റ് അമ്പോറ്റി കിഴക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ടൈറ്റസ് ഏബ്രഹാം കളരിക്കൽ സ്കൂൾ ഹെഡ് മാസ്റ്റർ രമേഷ് സാറിനു പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനി കുമാരി അഭയക്ക് വീട് നിർമ്മിച്ചു നൽകാം എന്ന ഉറപ്പും അതോടപ്പം നൽകി. നാട്ടുകൂട്ടം രക്ഷാധികാരി അച്ചൻ കുഞ്ഞ് പാലാംപറമ്പിൽ അനുഗ്രഹ പ്രഭാഷണവും അർപ്പിച്ചു. യോഗത്തിൽ നാട്ടുകൂട്ടം വർക്കിംഗ് പ്രസിഡന്റു മാരായ രാജൻ പുല്ലുകാല , സാമുവേൽ, മുടിയിലേത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സനൂപ് കുമ്പനാടൻ, ശ്രീകാന്ത്വി വിഷ്ണു, വനിതാ നാട്ടുകൂട്ടം പ്രസിഡന്റ് തുഷാര രാജലക്ഷ്‌മി, എബി ജേക്കബ്, അശോക് കുമാർ, മനോജ് തടിശേരി എന്നിവർ എന്നിവർ സംസാരിച്ചു.
പുല്ലാട് നാട്ടുകൂട്ടം
പഠനോപകരണങ്ങൾ നൽകി
Advertisements