കോട്ടയം: ഹോട്ടലുകളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധനയുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് ്അസോസിയേഷൻ. ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തി, നാട്ടുകാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് എസ് ആർ ഡയഗണോസ്റ്റിക് ലാബുമായി ചേർന്നാണ് ഹോട്ടൽ മേഖലകളിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ആദ്യഘട്ടത്തിൽ 350 തൊഴിലാളികൾക്ക് വിവിധ പരിശോധനകൾ നടത്തി. പരിശോധനകളുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പരിശോധനയുടെ ഭാഗമായി ആയിരത്തോളം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനാണ് സംഘടന തയ്യാറെടുക്കുന്നത്. കൂടാതെ കോട്ടയം ജില്ലയിൽ വിവിധ യൂണിറ്റുകളിൽ ഹൈജീൻ മോണിറ്ററിംഗ് സംവിധാനം ശക്തമായിത്തന്നെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെ ട്രെയിനിംഗ് ലഭിച്ച സംഘടനയിലെ അംഗങ്ങൾ തന്നെ വിവിധ സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധനകൾ നടത്തുകയും പോരായ്മകൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന സംവിധാനമാണ് ഹൈജീൻ മോണിറ്ററിംഗ് സംവിധാനം. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള സംവിധാനവും സംഘടന ഒരുക്കുന്നുണ്ട്.
ആദ്യഘട്ടത്തിലെ ഹെൽത്ത് കാർഡിനുള്ള അപേക്ഷകൾ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എൻ. പ്രതീഷ്, കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ, ട്രഷറർഎ.എസ് പ്രേമിഎന്നിവർ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ അലക്‌സ് കെ.ഐസക് , കോട്ടയം സർക്കിൾ ഓഫീസർ ഷെറിൻ സാറ ജോർജ് എന്നിവർക്ക് കൈമാറി.