കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ ഡോ. എൻ എം മുഹമ്മദാലി സ്മാരക പുരസ്‌കാരം ഡോ. കെ എൻ പണിക്കർക്ക്

കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ഡോ. എൻ എം മുഹമ്മദാലിയുടെ പേരിലുള്ള പുരസ്‌കാരം ഡോ.കെ.എൻ പണിക്കർക്ക്. എൻ.എം മുഹമ്മദലിയുടെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം സമർപ്പിക്കുന്നത്. പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ ഡോ.കെ എൻ ഗണേഷ് ചെയർമാനും, ഡോ.അനിൽ കെ എം (രജിസ്ട്രാർ, മലയാളം സർവ്വകലാശാല), ഡോ. ഐശ്വര്യ എസ് ബാബു (അധ്യാപിക, ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുര സ്‌കാര നിർണയം നടത്തിയത്. അൻപതിനായിരം രൂപയും പ്രശസ്തി പ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം, ഡോ.എൻ എം മുഹമ്മദാലിയുടെ ജന്മദേശമായ കൊടുങ്ങല്ലൂരിൽ വച്ച് നടത്തുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.

Advertisements

പ്രഥമ ഡോ. എം എൻ മുഹമ്മദലി സ്മാരക പുരസ്‌കാരം പൊതുജനാരോഗ്യ പ്രവർത്ത കൻ ഡോ.മുഹമ്മദിനും തുടർന്ന് ട്രേഡ് യൂണിയൻ രംഗത്തെ സമഗ്ര സംഭാവനക്ക് കെ എൻ ര വീന്ദ്രനാഥിനും, മാധ്യമ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഗൗരിലങ്കേഷിനും, സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് എം ടി വാസുദേവൻ നായർക്കും പൊതുജനാരോഗ്യ രംഗത്ത് മാതൃ കാപരമായ പ്രവർത്തനങ്ങൾക്ക് കെ കെ ശൈലജ ടീച്ചർക്കും, ഫാസിസത്തിനെതിരെ ചലച്ചിത രംഗത്ത് കരുത്തുറ്റ പ്രതിരോധം സൃഷ്ടിക്കുന്ന വ്യക്തിത്വം എന്ന നിലയിൽ ശ്രീ പ്രകാശ് രാജിനും ഈ പുരസ്‌കാരം ലഭിച്ചതായി കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ , ജനറൽ സെക്രട്ടറി ഡോ.എസ്. മോഹന ചന്ദ്രൻ , സംസ്ഥാന ട്രഷറർ പി.വി ജിൻ രാജ് , ഡോ.എൻ.എം മുഹമ്മദ് അലി , എൻഡോവ്‌മെന്റ് കമ്മിറ്റി കൺവീനർ ഡോ. യു. സലിൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ് പ്രിയദർശൻ , ആർ. അർജുനൻ പിള്ള , കോട്ടയം ജില്ലാ സെകട്ടറി ഷാജി മോൻ ജോർജ് , ജില്ലാ വനിതാ കൺവീനർ ഇ.കെ നമിത എന്നിവർ പത്രസമ്മേളനത്തിൽ അറിയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെ എൻ യു വിൽ ചരിത്ര അദ്ധ്യാപകനായി സേവനം ആരംഭിച്ച ഡോ. കെ എൻ പണിക്കർ പിന്നീട് വകുപ്പ് മേധാവി ആയും സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീൻ ആയും ആർക്കൈവ്‌സ് ഓഫ്കണ്ടംപററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കാലടി സംസ്‌കൃത സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു. നിലവിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാനായി പ്രവർത്തിക്കുന്നു. മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടായ ബാബറി മസ്ജിദ് തകർച്ചക്കുശേഷം ഫാസിസം ഇന്ത്യൻ പൊതുസമൂഹത്തിൽ നടത്തുന്ന അധിനിവേശങ്ങളെ ചെറുക്കുന്നവർക്ക് ഊർജ സ്രോതസ്സാണ് ഡോ.കെ. എൻ പണിക്കർ. മതനിര പേക്ഷ സമൂഹ സൃഷ്ടിയെ അക്കാദമിക തലത്തിൽ നിന്ന് പ്രായോഗിക തലത്തിലേക്ക് വിപുലീകരിക്കുന്നതിൽ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ സാധ്യത ഏകോപിപ്പിക്കുന്നതിന് അദ്ദേഹ ത്തിന്റെ രചനകൾക്ക് സാധിച്ചു. മതനിരപേക്ഷ സംസ്‌കാരം ബോധപൂർവ്വം നിർമ്മിക്കപ്പെടണമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

1966 ൽ രൂപീകൃതമായ കെ ജി ഒ എ യുടെ സംഘടനാ രൂപപരിവർത്തനത്തിലും ബഹു ജന സംഘടനാ തലത്തിലേക്കുള്ള വളർച്ചയിലും നിസ്തുല പങ്കാണ് ഡോ. എൻ എം മുഹമ്മ ദാലി വഹിച്ചിട്ടുള്ളത്. മനശാസ്ത്ര വിദഗ്ദ്ധൻ, സഞ്ചാര സാഹിത്യകാരൻ, പ്രഭാഷകൻ, യുക്തി ചിന്തകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ ആയിരുന്നു ഡോ.എൻ എം മുഹമ്മദാലി 1983 മുതൽ ജനറൽ സെക്രട്ടറി ആയും 95-97 കാലത്ത് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. മ രണാനന്തരം ഭൗതിക ശരീരം മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തും നേത്രദാനം ചെയ്തും മാതൃകയായി.

Hot Topics

Related Articles