തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു.വിഴിഞ്ഞത്താണ് വൈറസ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമാണ് സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിക്കുന്നത്. പ്രദേശത്ത് വയറിളക്കം വന്ന 42 കുട്ടികള്‍ ചികില്‍സ തേടിയിരുന്നു. ഇവരില്‍ നിന്ന് രണ്ട് കുട്ടികളുടെ സാംപിളാണ് പരിശോധിച്ചത്.
Advertisements
ഉച്ചക്കട എല്‍എംഎല്‍എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് ബാധ ഉണ്ടാവുന്നത് വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണെന്നു ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.